University News
വിവിധ പഠനഗവേഷണ വകുപ്പുകളിൽ എംഎ, എംകോം, എംഎസ്സി, എംസിജെ, എംഎൽഐഎസ്സി, എൽഎൽഎം, എംഎസ്ഡബ്ല്യു, എംഎഡ്, എംടെക് എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏഴുവരെ നീട്ടി. കുറഞ്ഞത് 50% മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ.
അപേക്ഷകൾ <https://admissions.keralauniversity.ac.in/> വഴി ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9188524612 (വാട്ട്സ്ആപ്പ്), 04712308328, ഇമെയിൽ : csspghelpHYPERLINK "mailto:[email protected]"2026HYPERLINK "mailto:[email protected]"@gmail.com <mailto:[email protected]>.
നാലുവർഷ ബിരുദ പ്രവേശനം അപേക്ഷ തീയതി ദീർഘിപ്പിച്ചു
വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (2026 അഡ്മിഷൻ) പ്രവേശനം നേടുന്നതിനായി ഓൺലൈൻ മുഖേന അപേക്ഷിക്കുന്നതിനുള്ള തീയതി മേയ് ഏഴുവരെ നീട്ടിയിരിക്കുന്നു. യോഗ്യത: പ്ലസ് ടു/ഹയർ സെക്കൻഡറി തത്തുല്യം. പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ <https://admissions.keralauniversity.ac.in/> വഴി ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ ഫീസ് : എസ്സി/എസ്ടി 600/ രൂപ, മറ്റുള്ളവർ 1200/ രൂപ. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 04712308328, 9188524612, ഇമെയിൽ : [email protected].
വിജ്ഞാപനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തി വരുന്ന പി.ജി. ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ കോഴ്സിലേക്ക് (പാർട്ട്ടൈം ഈവനിംഗ് ബാച്ച്) 2026-2027 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിൽ കേരളസർവകലാശാല അംഗീകാരമുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടത്തുന്നത്. <https://pgdec.keralauniversity.ac.in/> എന്ന ഓൺലൈൻ ലിങ്ക് വഴി 10 വരെ അപേക്ഷ സമർപ്പിക്കാം. അഡ്മിഷൻ പ്രോസ്പെക്ടസും കോഴ്സിന്റെ വിശദവിവരങ്ങളും അപേക്ഷ പോർട്ടലിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04712305738, 9809538287.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിപിഎ മ്യൂസിക് (വയലിൻ), ബിപിഎ മ്യൂസിക് (മൃദംഗം), ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 2026 മേയ് ആറിന് ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിപിഎ മ്യൂസിക് ബിപിഎ മ്യൂസിക് (വീണ/ഡാൻസ്), ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 2026 മേയ് നാലിന് ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 മാർച്ചിൽ വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ് (356) & ബിവോക് ഫുഡ് പ്രോസസിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ 2026 മേയ് 07 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350), ഏപ്രിൽ 2026 പരീക്ഷകളുടെ പ്രാക്ടിക്കൽ 2026 മേയ് ആറു മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ് (356) & ബിവോക് ഫുഡ് പ്രോസസിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ 2026 മേയ് 06 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2026 മേയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി/ ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ, ഏപ്രിൽ 2026 പരീക്ഷകളുടെ പ്രോജക്ട് വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ), മേയ് 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013, 2017, 2018 & 2020 അഡ്മിഷൻ), ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്ട്രീമിൽ, എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്) പ്രോഗ്രാമുകളുടെ 202628 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 2026 ഏപ്രിൽ 23, 24 തീയതികളിൽ കാര്യവട്ടം കാമ്പസിൽ നടത്തപ്പെട്ട ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് (ഒന്നാം ഘട്ടം) തയാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ: മേയ് ഏഴിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 20.04.2026 വരെ പിഴയില്ലാതെയും 22.04.2026 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാം.
വിദൂര വിദ്യാഭ്യാസം - ഒന്ന് രണ്ട് വർഷ ബിരുദം (സപ്ലിമെന്ററി - 2019 അഡ്മിഷൻ ) ഏപ്രിൽ 2025, ഒന്ന്, രണ്ട് ,മൂന്ന് വർഷ (2011 അഡ്മിഷൻ മുതൽ ) ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾക്ക് 22.04.2026 വരെ പിഴയോടു കൂടി അപേക്ഷിക്കാം.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ: നാലാം സെമസ്റ്റർ എംകോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ് സപ്ലിമെന്ററി 2022 ആൻഡ് 2023 അഡ്മിഷൻ) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 29/04/2026 വരെ അപേക്ഷിക്കാം.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോലീസുകാർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാനുള്ള തീയതി ഏഴു ദിവസം കൂടി നീട്ടിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. നേരത്തെ ഈ മാസം 25വരെ അപേക്ഷിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നത്.
Education
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി 2025-26 അക്കാഡമിക വർഷത്തിലെ ബിഎ, ബികോം, ബിഎ അഫ്സൽ ഉൽ ഉലാമ, ബിബിഎ, ബികോം അഡീഷണൽ ഇലക്ടീവ് കോ ഓപ്പറേഷൻ, ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 16 വരെ നീട്ടി.
ബിഎ, ബികോം, ബിഎ അഫ്സൽ ഉൽ ഉലാമ, ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625 രൂപ പിഴയോടുകൂടിയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150 രൂപ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniverstiy.ac.in, www.keralauniverstiy.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
University News
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി 2025-26 അക്കാഡമിക വർഷത്തിലെ ബിഎ, ബികോം, ബിഎ അഫ്സൽഉൽ ഉലാമ, ബിബിഎ, ബികോം അഡീഷണൽ ഇലക്ടീവ് കോ ഓപ്പറേഷൻ, ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 16 വരെ നീട്ടി.
ബിഎ, ബികോം,ബിഎ അഫ്സൽഉൽഉലാമ, ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625 രൂപ പിഴയോടുകൂടിയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150 രൂപ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniverstiy.ac.in, www.keralauniverstiy.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Kerala
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആറിനു വൈകുന്നേരം അഞ്ചുവരെ ദീർഘിപ്പിച്ചു.
കീം-2026 വഴി എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഇതിനകം സമർപ്പിച്ച അപേക്ഷയിൽ, പുതിയ കോഴ്സുകൾ കൂടി ചേർക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക.
University News
2025-26 അക്കാദമിക വർഷത്തിലെ ബിഎ/ ബികോം/ ബിഎ അഫ്സൽഉൽഉലാമ/ ബിബിഎ/ ബികോം അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ /ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 16വരെ നീട്ടിയിരിക്കുന്നു. ബിഎ/ ബികോം/ ബിഎ അഫ്സൽഉൽഉലാമ/ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/ രൂപ പിഴയോടുകൂടിയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150/ രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാലയിൽ സമർപ്പിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniversity.ac.in <http://www.de.keralauniversity.ac.in/>, www.keralauniversity.ac.in <http://www.keralauniversity.ac.in/> എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് ആൻഡ് നൂട്രീഷ്യൻ, നൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് എട്ടു വരെ www.slcm.keralauniversity.ac.in <http://www.slcm.keralauniversity.ac.in/> മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (റെഗുലർ 2024 അഡ്മിഷൻ 2024 സ്കീം) (സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ 2020 സ്കീം), ഫെബ്രുവരി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിപിഎ മ്യൂസിക് മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കൽ 09 മുതൽ 13 വരെ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ മേഴ്സിചാൻസ് 2019 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 09 മുതൽ 13 വരെ അതാത് കോളജുകളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ മ്യൂസിക് (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2019 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 ജൂണിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2026 ഫെബ്രുവരി 03 മുതൽ 07 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. X വിഭാഗത്തിൽ ഹാജരാകണം.
യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പ് 202526 അപേക്ഷ ക്ഷണിക്കുന്നു
2025-26 അധ്യയന വർഷത്തെ യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, അഫിലിയേറ്റഡ് കോളജുകൾ, യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 2025-26 അധ്യയന വർഷം വിവിധ കോഴ്സുകൾക്ക് (B.Ed./L.L.B/ M.A/M.Sc./M.Com./M.C.J/M.S.W/M.B.A/L.L.M/M.Ed/M.LI.Sc/Μ.Α-Russian/M.Α German/ M.Tech/ M.V.A Painting and M.V.A Art History) പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് കോളജ്/ഡിപ്പാർട്ട്മെന്റ് മേധാവി മുഖേന അപേക്ഷിക്കാം. ഓട്ടോണോമസ് കോളജുകളുടെ അപേക്ഷ സ്വീകരിക്കുന്നതല്ല. നിശ്ചിത ഫോമിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി 2026 മാർച്ച് 20. അപേക്ഷാഫോം, യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പ് സംബന്ധിച്ച നിയമാവലി തുടങ്ങിയ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
University News
2025-26 അക്കാദമിക വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽഉൽ ഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ /ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16 വരെ നീട്ടി. ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/ രൂപ പിഴയോടുകൂടിയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150/ രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം.അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാലയിൽ സമർപ്പിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniversity.ac.in, www.keralauniversity.ac.in എന്നീ വെബ്സൈറ്റുകളിൽ
ലഭിക്കും.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം), ജനുവരി 2025, ഏഴാം സെമസ്റ്റർ ഏപ്രിൽ 2025 എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോർട്സ് സ്കോളർഷിപ്പ് വിതരണം
സൗത്ത് സോൺ/ഓൾ ഇന്ത്യ അന്തർ സർവകലാശാല/ഖേലോ ഇന്ത്യ മത്സരങ്ങളിൽ കേരളസർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ കായിക താരങ്ങൾക്കുള്ള 2023-24 വർഷത്തിലെ കേരളസർവകലാശാല സ്പോർട്സ് സ്കോളർഷിപ്പുകളുടെ വിതരണം ഫെബ്രുവരി മൂന്നിന് കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സെന്റർ, പിഎംജിയിൽ വച്ച് നടത്തും. രജിസ്ട്രേഷൻ നടപടികൾ അന്നേദിവസം രാവിലെ 11 മുതൽ നടക്കും. സ്കോളർഷിപ്പിന് അർഹരായിട്ടുള്ളവരുടെ പേരുവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാകേന്ദ്രം
2025 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ ഫെബ്രുവരി 4, 5 തീയതികളിൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. യുഐടി മുതുകുളം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ യുഐടി കരുവാറ്റയിലും യുഐടി മുഖത്തല പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ കൊട്ടിയം ഡോൺ ബോസ്കോ കോളജിലും ഫെബ്രുവരി 04 ന് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരാകണം.
സീറ്റൊഴിവ്
അറബിക് വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) ലേക്ക് 2026 ജനുവരിയിൽ ആരംഭിക്കുന്ന പതിനാറാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫീസ് : 6500/ രൂപ. കാലാവധി : 6 മാസം. വിശദവിവരങ്ങൾക്കായി 04712308846/9747318105 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ചു നടത്തുന്ന പിജി ഡിപ്ലോമ ഇൻ അഡോൾസെന്റ് പീഡിയാട്രിക് ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13. വിശദ വിവരങ്ങൾക്ക് ഫോൺ : 04712302523, ഇഉഇ : 04712553540.
Education
തിരുവനന്തപുരം: ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി 2025-26 അധ്യയന വർഷത്തെ അപേക്ഷകളുടെ സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി.
കൂടുതൽ വിവരങ്ങൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. ഫോൺ: 0471 2727379.
Education
തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബർ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി ഏഴുവരെ നീട്ടി.
കൂടാതെ ഡിസംബർ 22 മുതൽ 30 വരെ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്തുന്നതിനുള്ള അവസരം ജനുവരി ഏഴുവരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ ലഭിക്കും.
അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകി ഓൺലൈനായി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ‘APPLICATION EDIT’ എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഈ അവസരത്തിൽ അപേക്ഷയിലെ വിവരങ്ങൾ തിരുത്താം.